വേങ്ങര സായംപ്രഭാഹോം സംഘടിപ്പിച്ച മാമ്പഴഫെസ്റ്റ് പ്രൗഢമായി

വേങ്ങര: വേങ്ങര സായം പ്രഭയിലെ അംഗങ്ങൾ സായംപ്രഭ ഹോമിൽ ഒരുക്കിയ മാമ്പഴഫെസ്റ്റ് മാമ്പഴങ്ങളുടെ വെറൈറ്റി കൊണ്ട്  പ്രൗഡോജ്വലമായി. വേങ്ങര സായംപ്രഭയിലെഅംഗങ്ങൾ അവരവരുടെ വീടുകളിലും അയൽ വീടുകളിലും ഉണ്ടായ വിഷ രഹിത മാമ്പഴങ്ങളാണ് മാമ്പഴ ഫെസ്റ്റിൽ പ്രദർശനത്തിന് വെച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംഘാടകരുടെ കണക്കുകൂട്ടലുകളുംതെറ്റിച്ച് കൊണ്ട് നെല്ലിക്കയുടെ വലുപ്പംമുതൽ തേങ്ങയുടെ സൈസ് വരെയുള്ള വിവിധ ഇനത്തിലുള്ള 60ൽപരം വെറൈറ്റി മാമ്പഴങ്ങൾ ഫെസ്റ്റിൽ അണിനിരന്നു.         മാമ്പഴഫെസ്റ്റ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. 

സായംപ്രഭാ കോഡിനേറ്റർ എ കെ ഇബ്രാഹിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥൻർ, സായം പ്രഭയിലെ അംഗങ്ങൾ എന്നിവർ മാമ്പഴങ്ങളെ കുറിച്ചുള്ള അവരവരുടെകാഴ്ചപാടുകൾ വിശദീകരിച്ച് സംസാരിച്ചു.

തുടർന്ന് ഫെസ്റ്റിൽ പ്രദർശനത്തിന് വെച്ചമാമ്പഴങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ പരസ്പരം സ്വാദിഷ്ടമായ വിവിധയിനം  മാമ്പഴങ്ങൾ കഴിച്ച്മധുരം നുണഞ്ഞത് വേങ്ങര സായംപ്രഭക്ക്‌ പുതിയൊരു അനുഭവമായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സായംപ്രഭയിലെ ചിലർ വീട്ടിൽവിളഞ്ഞ ആപ്പിൾചാമ്പക്ക, പൈനാപ്പിൾ, നെല്ലിക്ക, എന്നിവമാമ്പഴ ഫെസ്റ്റിന് മാറ്റുകൂട്ടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}