വി കെ പടി മമ്പുറം റോഡിൽ റോഡിലേക്ക് വളഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളും തെങ്ങുകളും യാത്രക്കാരിൽ ഭീതി വർധിപ്പിക്കുന്നു. പലപ്പോഴും ഉയരമുള്ള തെങ്ങുകളിൽ നിന്ന് തേങ്ങകളും ഓലകളും വീഴുന്നത് നടു റോഡിലേക്കാണ്. നല്ല കാറ്റടിക്കുമ്പോൾ ഈ തെങ്ങുകൾ തന്നെ റോഡിലേക്ക് മുറിഞ്ഞു വീഴുന്ന രീതിയിൽ ആടിയുലയുമ്പോൾ ഏത് നിമിഷവും ഒരു വൻ അപകടം സംഭവിച്ചേക്കാമെന്ന പേടിയാണ് പരിസര വാസികളിൽ ഉൾപ്പടെ ഉണ്ടാകുന്നത്. നൂറു കണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും കടന്നു പോകുന്ന ഈ റോഡിനെ കുറിച്ച് യാത്രക്കാരിലും പ്രദേശ വാസികളിലും നിർഭയത്വം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. വൈദ്യുത ലൈനിലേക്കും മറ്റും മരവും ചില്ലകളും വീണ് നാശനഷ്ടം സംഭവിക്കുന്നതും ഈ ഭാഗത്ത് കൂടി വരികയാണ്. അപകടകരമാം വിധം വളർന്നു നിൽക്കുന്ന മരങ്ങളും തെങ്ങുകളും വെട്ടി മാറ്റാൻ അധികൃതർ ശ്രദ്ധിക്കണമെന്നും വി. പി സിംഗ് ഫൗണ്ടേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ ഷംസു വരമ്പനാലുങ്ങൽ അധ്യക്ഷത വഹിച്ചു.
വി കെ പടി മമ്പുറം റോഡിലെ അപകടകരമായ വൃക്ഷങ്ങൾ വെട്ടി മാറ്റണം: വി. പി സിംഗ് ഫൗണ്ടേഷൻ ജില്ല കമ്മിറ്റി
admin
Tags
Thirurangadi