കുന്നുംപുറം ലൈവ് വാട്സാപ്പ് ഗ്രൂപ്പും, സ്ലൈഡ് ഡയനോസ്റ്റിക് സെന്റർ കുന്നുംപുറവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രജിസ്ട്രേഷൻ കാർഡ് വിതരണം കുന്നുംപുറം പി എച്ച് സി മെഡിക്കൽ ഓഫിസർ ഡോ: മുഹമ്മദ് കുട്ടി ഗ്രൂപ്പ് ചീഫ് അഡ്മിൻ കുന്നുമ്മൽ രായിൽ കുട്ടിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
അഡ്മിൻമാരായ റാഫി കുന്നുംപുറം, ടി.കെ മുജീബ്, അബൂബക്കർ സിദ്ധീഖ് പി, എസ് കെ മുജീബ്, ഹസ്സൻ പി.ഇ, സ്ലൈഡ് എം ഡി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
വ്യപാരി നേതാക്കളും, വാർഡ് മെമ്പർമാരും, ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു. എണ്ണൂറോളം വരുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് സൗജന്യ ക്യാമ്പിൽ പങ്കെടുക്കാൻ അവസം നൽകി.