നവജാത ശിശുക്കൾക്ക്​ ബയോമെട്രിക്​ ഇല്ലാതെ ആധാർ

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ളി​ല്ലാ​തെ ആ​ധാ​റി​ന് എ​ൻ​റോ​ൾ ചെ​യ്യാ​നാ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ ഐ.​ടി മി​ഷ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. അ​ഞ്ച് വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്റ് സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്‌​സ് (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ) ശേ​ഖ​രി​ക്കി​ല്ല.

എ​ൻ​റോ​ൾ ചെ​യ്യ​പ്പെ​ടു​മ്പോ​ൾ കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ഉ​ട​നെ ത​ന്നെ ആ​ധാ​ർ എ​ൻ​റോ​ൾ​മെൻറ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കാ​ൻ ഭാ​വി​യി​ൽ സ​ഹാ​യ​ക​മാ​കും. കു​ട്ടി​ക​ളു​ടെ അ​ഞ്ചാം വ​യ​സ്സി​ലും പ​തി​ന​ഞ്ചാം വ​യ​സ്സി​ലും ബ​യോ​മെ​ട്രി​ക്‌​സ് നി​ർ​ബ​ന്ധ​മാ​യും പു​തു​ക്ക​ണം. അ​ഞ്ചാം വ​യ​സ്സി​ലെ നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക്‌​സ് പു​തു​ക്ക​ൽ ഏ​ഴ്​ വ​യ​സ്സി​നു​ള്ളി​ലും പ​തി​ന​ഞ്ച് വ​യ​സ്സി​ലെ നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക്‌​സ് പു​തു​ക്ക​ൽ പ​തി​നേ​ഴ്​ വ​യ​സ്സി​നു​ള്ളി​ലും ന​ട​ത്തി​യാ​ൽ മാ​ത്ര​മേ സൗ​ജ​ന്യ പു​തു​ക്ക​ൽ സൗ​ക​ര്യം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. അ​ല്ലാ​ത്ത​പ​ക്ഷം നൂ​റു​രൂ​പ ഈ​ടാ​ക്കും.

പു​തു​ക്ക​ൽ ന​ട​ത്താ​ത്ത ആ​ധാ​ർ കാ​ർ​ഡു​ക​ൾ അ​സാ​ധു​വാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്‌​കോ​ള​ർ​ഷി​പ്, റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ചേ​ർ​ക്ക​ൽ, സ്‌​കൂ​ൾ/​കോ​ള​ജ് അ​ഡ്മി​ഷ​ൻ, എ​ൻ​ട്ര​ൻ​സ്/​മ​ത്സ​ര പ​രീ​ക്ഷ​ക​ൾ, ഡി​ജി​ലോ​ക്ക​ർ, ആ​പാ​ർ, പാ​ൻ കാ​ർ​ഡ് മു​ത​ലാ​യ​വ​യി​ൽ ആ​ധാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ത​ക്ക​സ​മ​യ​ത്ത് നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ ന​ട​ത്തി​യാ​ൽ നീ​റ്റ്, ജെ.​ഇ.​ഇ മ​റ്റ് മ​ത്സ​ര പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​കും.​

ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ആ​ധാ​റി​ൽ മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ ന​ൽ​ക​ണം. പ​ല വ​കു​പ്പു​ക​ളും ആ​ധാ​റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മൊ​ബൈ​ലി​ൽ/​ഇ-​മെ​യി​ലി​ൽ ഒ.​ടി.​പി അ​യ​ച്ച് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

അ​ഞ്ച്​ വ​യ​സ്സു​വ​രെ പേ​ര് ചേ​ർ​ക്ക​ൽ, നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക്‌​സ് പു​തു​ക്ക​ൽ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ എ​ന്നീ സേ​വ​ന​ങ്ങ​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും മ​റ്റു ആ​ധാ​ർ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ല​ഭി​ക്കും.​ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും - സി​റ്റി​സ​ൺ കോ​ൾ സെ​ന്റ​ർ: 1800-4251-1800 / 0471-2335523. കേ​ര​ള സം​സ്ഥാ​ന ഐ.​ടി മി​ഷ​ൻ (ആ​ധാ​ർ സെ​ക്ഷ​ൻ): 0471-2525442, uidhelpdesk@kerala.gov.in.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}