വേങ്ങര: ചുള്ളിപ്പറമ്പ് മൻശൂറുൽ ഹിദായ മദ്രസയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഹ്വാനം അനുസരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും മതപഠനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പറങ്ങോടത്ത് കുഞ്ഞു മൊയ്തു ഹാജി അധ്യക്ഷനായി. അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം നിർവഹിച്ചു. സദർ മുഅല്ലിം ഇസഹാഖ് മുസ്ലിയാർ, ഇബ്രാഹിം പറങ്ങോടത്ത്, അനസ് മാലിക് തുടങ്ങിയവർ സംസാരിച്ചു. കബീർ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, മജീദ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിക്ക് ശിഹാബുദ്ദീൻ സഖാഫി സ്വാഗതവും ഹസൻകുട്ടി മുസ്‌ലിയാർ നന്ദിയും പറഞ്ഞു.