കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര നേട്ടം. സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനവിജയം കൈവരിക്കുന്ന എയ്ഡഡ് വിദ്യാലയമെന്ന നേട്ടമാണ് കൈവരിച്ചത്. പരീക്ഷ എഴുതിയ 1455 കുട്ടികളിൽ 1455 കുട്ടികളേയും തുടർ പഠനത്തിന് അർഹരാക്കുവാൻ കഴിഞ്ഞു. തുടർച്ചയായി ഏഴാം തവണയാണ് 100 ശതമാന വിജയം സ്കൂൾ കൈവരിച്ചത്.വിദ്യാലയത്തിലെ 186 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 69കുട്ടികൾ9 വിഷയങ്ങളിൽ എ പ്ലസ് നേടി. പണിക്കർക്കുണ്ട് സ്വദേശി ഉമ്മർക്കുന്നത്ത് മുഹമ്മദ് ഫൈസലിൻ്റെയും സമീറ യുടെയും മക്കളായ ഷഹസിയ, ഷബ് ലാൻ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശി കല്യാ പുറത്ത് സക്കറിയയുടേയും സീനത്തിൻ്റേയും മക്കളായ യഹ് യ, യഹ് വ എന്നീ രണ്ട് ജോടി ഇരട്ട കുട്ടികൾ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി.
സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി,, വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ മറിയ,പ്രദീപ് വാഴങ്കര, ആർ.ഐ.പി കമ്മിറ്റി അംഗങ്ങളായ ഇ. കെ ആരിഫ, കെ ഷുഹൈബ്, സി സുധീർ, സി മുഹമ്മദ് റഷീദ്.പി.കെ അലാവുദ്ധീൻ എന്നിവർ സംബന്ധിച്ചു.