വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പതിനേഴാം വാർഡിലെ പാണ്ടികശാലമടപ്പോൾ ജംഗ്ഷൻ -ആലുങ്ങൽ റോഡിന്റെയും കനാൽപ്പടി -വലിയോറ പ്പാടം റോഡിന്റെയും ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു.
വാർഡ് മെമ്പർ യുസുഫലി വലിയോറ അധ്യക്ഷതവഹിച്ചു. പതിനെട്ടാംവാർഡ് മെമ്പർ മജീദ് മടപ്പള്ളി, മടപ്പള്ളി മുനീറുദ്ദീൻ മാസ്റ്റർ, ആവയിൽ ഉമ്മർ ഹാജി, തൂമ്പിൽ അലവിക്കുട്ടി, കരുമ്പിൽഅബൂബക്കർ,കെഎം അബ്ദുസമദ്, ഇ.വി.കുഞ്ഞു മുഹമ്മദ് , ഇ.വി. മുസ്തഫ, പി.ഫവൽ,കെ മുസ്തഫ, കെ. ലത്തീഫ്, വിഷ്ണു വേളേരി, എന്നിവർ സംബന്ധിച്ചു.