കൂരിയാട്: കുളപ്പുറം കൂരിയാട് വരുന്ന ഹൈവേയിൽ അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ഹൈവേ റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ രീതിയിൽ പണി പുനരാരംഭിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിൽ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ, എസ്ഡിപിഐ പഞ്ചായത്ത് ട്രഷറർ സലിം ചീരങ്ങൻ, എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് ചെമ്പൻ, കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് മുജീബ് ഇവി തുടങ്ങിയവർ നേതൃത്വം നൽകി.