തകർന്ന ആറുവരിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തേക്കും

മലപ്പുറം: ദേശീയപാത66ൽ മലപ്പുറം കുരിയാട്ടെ തകർന്ന ആറുവരിപ്പാതയിൽ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു കൊടുത്തേക്കും. സമാന്തര റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സർവീസ് റോഡ് തുറന്നു കൊടുക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

ഇത്തരത്തിൽ റോഡ് തുറന്നു കൊടുക്കാൻ ദേശീയപാത അധികൃതരും ശിപാർശ ചെയ്തിട്ടുണ്ട്. ആറുവരിപ്പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കോൺക്രീറ്റ് കട്ടകൾ വീഴാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഏതാനും ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണ് നീക്കം.

മലപ്പുറം കുരിയാട് ദേശീയപാതയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീണ സാഹചര്യത്തിൽ ചെമ്മാട്-മമ്പുറം വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്. ദേശീയപാതയിലൂടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ചെറിയ റോഡിലൂടെ പോകുന്നത് വലിയ ഗതാഗതകുരുക്കിന് വഴിവെച്ചിരുന്നു.

കാലവർഷം വരുന്നതും സ്കൂൾ തുറക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർവീസ് റോഡ് തുറന്നു കൊടുക്കാനുള്ള ആലോചന.

മെയ് 19നാണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന കോ​ഴി​ക്കോ​ട് -തൃ​ശൂ​ര്‍ ദേ​ശീ​യ​പാ​തയിൽ കൊ​ള​പ്പു​റ​ത്തി​നും കൂ​രി​യാ​ട് പാ​ല​ത്തി​നു​മി​ട​​യി​ലെ കൂ​രി​യാ​ട് മേ​ഖ​ല​യി​ൽ റോ​ഡി​ന്റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് താ​​ഴ്ന്ന് സ​ർ​വിസ് റോ​ഡി​ലേ​ക്ക് വീണത്. പാ​ത ത​ക​ർ​ന്ന​തോ​ടെ കിഴ​ക്ക് വ​ശ​ത്തെ സ​ർ​വിസ് റോ​ഡും റോ​ഡി​നോ​ട് ചേ​ർ​ന്ന വ​യ​ലും കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ൽ വി​ണ്ടുകീറി.

ആ​റ് മാ​സ​ത്തോ​ളം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന വ​യ​ൽ പ്ര​ദേ​ശ​ത്ത് മ​തി​യാ​യ അ​ടി​ത്ത​റ കെ​ട്ടാ​തെ 30 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ പാ​ത​യി​ലാ​ണ് ത​ക​ർ​ച്ച. അ​പ​ക​ടം ന​ട​ന്ന വ​യ​ലി​ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​ത​യു​ടെ വ​ശ​ങ്ങ​ൾ പ​ത്ത​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ൽ അ​ട​ർ​ന്ന് വീ​ണി​രു​ന്നു. അപകടത്തിന് പിന്നാലെ നിർമാണ കമ്പനിയായ കെ.എൻ.ആർ.സിയെ കേന്ദ്ര സർക്കാർ ഡീബാർ ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}