വേങ്ങര: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വേങ്ങര ഗേൾസ് സ്കൂളിന് മുന്നിലൂടെ കടന്ന് പോകുന്ന പുതുതായി ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച മാർക്കറ്റ് റോഡിൽ വാഹനങ്ങൾ വേഗതയിൽ പോയി ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കുന്നതിനായി സൈൻ ബോർഡുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസറും പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഹസീബ് പി യും പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസലിന് നിവേദനം നൽകി.
പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലീം, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പിള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു.