മലപ്പുറം : നഗരസഭ പാണക്കാട് ചാമക്കയം പാർക്കിൽ നിർമിച്ച ഓപ്പൺ ജിം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീരോഗങ്ങൾ പ്രതിരോധിക്കുന്നതിൽ ശാസ്ത്രീയമായ ആരോഗ്യസംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, കൗൺസിലർമാരായ മഹ്മൂദ് കോതേങ്ങൽ, ഇ.പി. സൽമ, പി.കെ. അസ്‌ലു, മലപ്പുറം ഡിവൈഎസ് പി.എം. മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.