കോട്ടക്കൽ നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 2 മണിവരെ വിവിധ സേവന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈസ്റ്റ് വില്ലൂർ അൽ ഇഹ്സാൻ മദ്രസയിൽ വെച്ച് നടന്ന ക്യാമ്പുകളിൽ ഇരുന്നൂറിലധികൾ ആളുകൾ പങ്കെടുത്തു.
ഡിവിഷനിലെ +2 പരീക്ഷയിൽ വിജയിച്ച 24 വിദ്യാർത്ഥികളെ അനുമോദന ചടങ്ങും സംഘടിപ്പിച്ചു
ഡിവിഷനിൽ കൗൺസിലറുടെ നേതൃത്വത്തിലുള്ള ലാഡർ ടു സക്സ്സസ് എന്ന വിദ്യഭ്യസ പദ്ധതിയുടെ ഭാഗമായി പരീക്ഷക്ക് മുമ്പ് കരിയർ ഗൈഡൻസ് ക്ലാസുകളും, കൊസ്റ്റൻ ബാങ്ക് വിതരണവും നടത്തിയിരുന്നു.
എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഡിവിഷനിലെ 39 വിദ്യർത്ഥികൾക്കും അനുമോദന ചടങ്ങും കരിയർ കൈഡൻസ് ക്ലാസും
എസ.എൽ.സി റിസൾട്ട് അറിഞ്ഞ ഉടൻ കൗൺസിലർ ഇതിനകം നടത്തത്തിയിരുന്നു.
കോട്ടക്കൽ അൽ മാസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും,നേത്ര പരിശോധന ക്യാമ്പും, ബി.പി. എൽ കുടുംബങ്ങൾക്കായുള്ള സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ക്യാമ്പും, കര്ഷകര്ക്കായുള്ള കതിർ രെജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു...
ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ അദ്യക്ഷതയിൽ, ഈസ്റ്റ് വില്ലൂർ ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി റഫീഖ്.യു സ്വാഗം പറഞ്ഞു.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ- കലാകായിക സ്റ്റാഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പറോളി റംല ടീച്ചർ ഉദ്‌ഘാടനം നിർവഹിച്ചു.സംസാരിച്ചു.
വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീം മാസ്റ്റർ
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ത്വാഹാ മുനവർ,എം.എസ്.ജനറൽ സെക്രട്ടറി ഷഹനാദ് പി.ടി,പ്രസിഡന്റ് സുഹൈൽ ഖാൻ,ട്രെഷറർ സഈദ് പി.കെ, ഭാരവാഹികളായ മജീദ് യു,ഇജലാൻ.കെ,അജിൽഷാൻ തുടങ്ങിയവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.