വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഏകദിന ആർട്ട് സമ്മർ ക്യാമ്പ് നടന്നു. ഫാബ്രിക് പെയ്ൻ്റിംഗ്, വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയായിരുന്നു ക്യാമ്പിലെ പ്രധാന ഇനങ്ങൾ. ഫെവിക്രിൽ സ്പെഷ്യലിസ്റ്റ് ട്രെയിനർമാരായ രുഗ്മിണി എസ് നായർ, ഷീബ കെ.വി എന്നിവർ ക്ലാസ് നയിച്ചു.
നൂറോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പി.ഷംന, കെ.സ്മിത, അബിൻ എന്നിവർ നേതൃത്വം നൽകി.