വേങ്ങര: വിദ്യാത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായി കണ്ട് വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ വിദ്യാത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പരപ്പിൽപാറ എം.എസ്.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എന്റെ ഗോൾ എന്ന പരിപാടിയിൽ വിദ്യാത്ഥികൾ പന്തുതട്ടി ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കാളികളായി.
പരപ്പിൽപാറയിൽ എം.എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഇർഫാൻ കെ.കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മലപ്പും ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉൽഘാടനം ചെയ്തു.
ഐ.എസ്.എൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് താരവും കേരളാ സന്തോഷ് ട്രോഫി താരവുമായ മുഹമ്മദ് അർഷാഫ് മുഖ്യാഥിതിയായി പങ്കെടുത്തു.
ചടങ്ങിൽ ഫിറ്റ്നസ് ട്രൈനർ ഫാസിൽ മാട്ര, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, മാളിയേക്കൽ സൈതലവി ഹാജി, കുട്ടിമോൻ തങ്ങൾ, ചെള്ളി അവറാൻ കുട്ടി, എ.കെ.എ നസീർ, ഗംഗാധരൻ കെ, സി.പി ഹാരിസ്, നിഷാദ് എൻ.കെ, ഹാരിസ് മാളിയേക്കൽ, എ.കെ നാസർ, ബദറുദ്ധീൻ, അസൈൻ ചേറൂർ, സജീർ ചെള്ളി, അസ്ക്കർ കെ കെ, ജഹീർ ഇ.കെ, ഹസ്സൻ കെ, ഷിഹാൻ കെ.എം, നാജിൽ എം.പി എന്നിവർ പ്രസംഗിച്ചു.