വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് നവീകരിച്ച മരക്കാപറമ്പ് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിൽ അബ്ദുൽ കരീം ഹാജി വടേരി, സകരിയ പി.എ, സൈതലവി മംഗലശ്ശേരി, ഫക്രുദ്ധീൻ കെ കെ, റിയാസ് പാലേരി, സുബൈർ ബാവ താട്ടയിൽ, ഹൈദ്രസ് കെ കെ, ശരീഫ് കെ, ചന്ദ്രൻ വെള്ളേങ്ങര, അസീസ് സി കെ, ഇല്യാസ് കെ ടി, ശരീഫ് സി കെ എന്നിവർ പങ്കെടുത്തു.