വേങ്ങര: വേങ്ങര മാർക്കറ്റ് റോഡിലെ ജി എം വി എച്ച് സ്കൂൾ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന അപകടകരമായ നിലയിലുണ്ടായിരുന്ന മരം വൈറ്റ് ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റി
മരം മുറിച്ചു മാറ്റുന്നതിനായി സ്കൂൾ അധികൃതരുടെയും പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരുടെയും ആവശ്യപ്രകാരം വൈറ്റ് ഗാർഡ് ടീമുകൾ അംഗങ്ങളുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.
വൈറ്റ് കാർഡ് വേങ്ങര മണ്ഡലം വൈസ് ക്യാപ്റ്റൻ ഹസീബ്. പി, ജാഫർ, അമീൻ, എ ആർ നഗർ വൈറ്റ് ഗാർഡ് അംഗങ്ങളായ അഷ്റഫ് ബാവുട്ടി, സഹദ് തുടങ്ങിയവർ പങ്കെടുത്തു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വാർഡ് മെമ്പർ എ കെ സലിം, പിടിഎ പ്രസിഡന്റ് എ.കെ ഫൈസൽ, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മരം മുറിച്ചു മാറ്റിയത്.
സ്കൂൾ തുറക്കുന്നതിന് മുമ്പ് മരം മുറിച്ചു മാറ്റുന്നതിനായി നേതൃത്വം നൽകിയ വൈറ്റ് ഗാർഡ് അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.