എ ആർ നഗർ: യാത്രകാർക്ക് വളരെ പ്രയാസമായിരുന്ന എ ആർ നഗർ ബാങ്കിന് സമീപത്തുള്ള വെള്ളകെട്ട് ഇന്നലെ അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, മറ്റു മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിക്കുകയും ഇത് പരിഹരിക്കുന്നതിന് എം എൽ എ ,പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ എന്നിവരെ ബന്ധപ്പെട്ടു.
ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാവും എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ അവിടെ ഉള്ള വെള്ള കെട്ട് താൽകാലികമായി അതിൻ്റെ അടുത്ത് ഉള്ള പറമ്പിലൂടെ ഒഴുക്കി വിടാൻ സ്ഥല ഉടമയുമായി എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത് സംസാരിക്കുകയും അദ്ദേഹം അതിന് സന്നദ്ധനാവുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ
എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ സഹായത്തോടെ താൽക്കാലിക പരിഹാരം കാണുകയും ചെയ്തു.
ഇരു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി. ഉമ്മർകോയ, ജാബിർ സി.കെ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ മൊയ്തീൻകുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ് മുനീർ വിലാശേരി, ജനറൽ സെക്രട്ടറി കെ.കെ. സക്കരിയ , മുഹമ്മദ് കുട്ടി പിലാശേരി, അൻസാരി, ഫക്രുദ്ധീൻ, AR നഗർ വൈറ്റ് ഗാർഡ് തുടങ്ങി നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകി.