കണ്ണമംഗലത്ത് കാറ്റ് വീശിയടിക്കുന്നു: വാഹനത്തിനു മീതെ മരം വീണു ; വീടുകൾക്കും കേടുപാട്

വേങ്ങര: കണ്ണമംഗലത്ത് വീശിയടിച്ച കാറ്റിൽ മരം വാഹനത്തിനു മീതെ വീണു. മേമാട്ടുപാറയിൽ കാപ്പൻ മുഹമ്മദിന്റെ വീട്ടിൽ നിർത്തിയിട്ട കാറിനു മീതെയാണ് മരം മുറിഞ്ഞു വീണത്. തടത്തിൽ അരീക്കൻ ശുകൂറിന്റെ വീടിന്റെ ഓടുകൾ പാറിപ്പോയി. എടക്കാടൻ സൈതലവിയുടെ വീടിന്റെ ഓടും കാറ്റിൽ പറന്നു പോയി. തൊട്ടടുത്ത എടക്കാടൻ ലത്തീഫിന്റെ വീടിന്റെ മേൽക്കൂരയിലെ ട്രെസ് വർക്കും ഷീറ്റും ഒന്നിച്ച് പാറിപ്പോയി. ഷീറ്റ് ഒന്നാകെ വീടിനു തൊട്ടടുത്ത പറമ്പിൽ വീണു. രാത്രി സമയമായതിനാൽ ആളപായം ഒഴിവായി. വയലിനോട് ചേർന്നുള്ള വാഴ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും കടപുഴകി വീണിട്ടുണ്ട്. കാപ്പൻ മുഹമ്മദിന്റെ തൊടിയിലെ ഫല വൃക്ഷങ്ങളും മുറിഞ്ഞു വീണു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}