ഊരകം: ഊരകം കൈരളി ക്ലബ്ബിനു 2025-26 വർഷത്തേക്ക് വേണ്ടി കോഹിന്നൂർ കാറ്ററിങ് & ഇവെന്റ്സ് സ്പോൺസർ ചെയ്ത പുതിയ ജേഴ്‌സിയുടെ പ്രകാശനം കോഹിന്നൂർ ഇവെന്റ്സ് മാനേജിംഗ് പാർട്ണർ മരക്കാർ പാങ്ങാട്ട്, ഇവെന്റ് മാനേജർ ഫസൽ എന്നിവർ ചേർന്ന് കൈരളി ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ മഹ്ബൂബിന് കൈമാറികൊണ്ട് മൂന്നാംപടി സ്ട്രൈക്കേഴ് കോർട്ടിൽ വെച്ച് പ്രകാശനം ചെയ്തു.
ചടങ്ങിൽ സ്‌ട്രൈക്കേഴ്‌സ് കോർട്ട് മാനേജർ അർഷാദ്, ക്ലബ്ബ് അംഗങ്ങളായ നിഷാൻ, അഹമ്മദ്‌കുട്ടി, അഫ്സൽബാബു, കുഞ്ഞിമുഹമ്മദ്, നസ്‌റു, ഫാസിൽ, ഇർഫാൻ, വിനിൽ, നിഷാൽ, യാബിൻ, റഫീഹ്, ഹാദി, ഹാബിസ് എന്നിവർ സംബന്ധിച്ചു.