വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ. ചെറീത് ഉദ്ഘാടനം ചെയ്തു.
ഡിസിസി മെമ്പർ എ കെ നസീർ. ടി കെ മൂസക്കുട്ടി, സോമൻ ഗാന്തികുന്ന്, പൂച്ചേങ്ങൽ അലവി, പി കെ കുഞ്ഞീൻ ഹാജി, ടിവി രാജഗോപാൽ, കാപ്പൻ മുസ്തഫ, ഒ. കെ വേലായുധൻ, ഇ പി കാദർ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ടയിൽ, കാട്ടികുഞ്ഞവുറു, ടി. വി.അർജുൻ തുടങ്ങിയവർ പങ്കെടുത്തു.