കണ്ണമംഗലം പഞ്ചായത്ത് 18-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് 18-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുറുക്കൻ മുഹമ്മദാജി അധ്യക്ഷത വഹിച്ചു. വേങ്ങര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എസ് ഇ യു ജില്ലാ സെക്രട്ടറി ടി പി ശശികുമാർ കുവൈത്ത് കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി ഇ പി ജംഷാദ്  പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അരീക്കൻ കുഞ്ഞുട്ടി ജോയിൻ സെക്രട്ടറി നെടുമ്പള്ളി സൈതു ജിദ്ദാ കണ്ണമംഗലം കെഎംസിസി പ്രസിഡണ്ട് സി കെ നജ്മുദ്ദീൻ ഇ പി സൈതു എപിസുധീഷ് ഹസ്സൻ കുട്ടി കാമ്പ്രാൻ കുന്നത്ത് മുഹമ്മദ് പി കെ അബ്ബാസ് അരീക്കൻ മുജീബ് തുടങ്ങിയ പ്രസംഗിച്ചു. 18-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ചാലിൽ ശങ്കരൻ സ്വാഗതവും ട്രഷറർ പി എം സിദ്ദീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}