കൂരിയാട് - പനമ്പുഴ റോഡിൽ കണ്ടയ്നർ ലോറി ഇലക്ട്രിക് പോസ്റ്റിൽ തട്ടിയതിനെ തുടർന്ന് മുറിഞ്ഞു വീണു ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ വൈകിട്ട് 2 തവണ ഇത്തരത്തിൽ ലോറി തട്ടി പോസ്റ്റ് മുറിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങിയിരുന്നു. കൂരിയാട് ദേശീയപാത തകർന്നതിനെ തുടർന്ന് കൂരിയാട് പനമ്പുഴ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. വലിയ വാഹനങ്ങൾ ഇത് വഴി പോകുമ്പോൾ ലൈനിൽ തട്ടുന്നത് പതിവായിരിക്കുകയാണ്. കെ ഫോണ് ലൈൻ താഴ്ന്നു കിടക്കുന്നതും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
പോസ്റ്റ് മുറിഞ്ഞു വീണതിനാൽ ഇതു വഴിയുള്ള ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്. യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്തണം.