വേങ്ങര: വേങ്ങര റെയ്ഞ്ച് സ്വദേശി സംഗമവും ബാഫഖിതങ്ങൾ അനുസ്മരണ മജ്ലിസും വേങ്ങര മിഫ്താഹുൽ ഹുദാ മദ്റസയിൽ നടന്നു. എം.ഹൈദർ മൗലവിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഹമീദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജാബിർ വാഫി അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുറഹീം മുസ്ല്യാർ, സലാം അശ്അരി അബ്ദുറഹ്മാൻ മുസ്ലിയാർ, മൊയ്തീൻകുട്ടി മുസ്ല്യാർ, അബ്ദുറസാഖ് അസ്ലമി എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.