തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വിദ്യാരംഗം, ഹരിത നാച്വർ ക്ലബ്, ഹെൽത്ത് ക്ലബ്ബ്, മറ്റ് ഭാഷാ ക്ലബുകൾ എന്നിവയുടെ ഉദ്ഘാടനം പ്രധാനധ്യാപകൻ എം.മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ക്ലബ് കൺവീനർ പി.ഷഹന, സീനിയർ അസിസ്റ്റന്റ് ഇ.രാധിക, സ്റ്റാഫ് സെക്രട്ടറി കെ.റജില, എസ്.ആർ.ജി കൺവീനർ സി.ശാരി, കെ.സദഖത്തുള്ള, കെ.നൂർജഹാൻ എന്നിവർ പ്രസംഗിച്ചു.
പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു
admin
Tags
Thirurangadi