പാഠപുസ്തകത്തിലെ ഗുരുനാഥൻ നേരിട്ട് അറിവ് പകരുന്നത് ആവേശമാകുമ്പോൾ

താൻ വരച്ച പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ ചിത്രങ്ങളും, ഭൗതിക ശാസ്ത്രത്തിൽ എഴുതിയ പാഠങ്ങളും ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പകർന്നു നൽകുകുകയാണ്  വേങ്ങര, കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്സിലെ ഭൗതികശാസ്ത്ര അധ്യാപകനായ ഡോ. ഇ.കെ. സിമിൽ റഹ്മാൻ. തന്റെ വാഹനത്തിൽ എപ്പോഴും 'സഞ്ചരിക്കുന്ന ശാസ്ത്ര ലാബ്' സജ്ജമാക്കി കുട്ടികളിലേക്ക് നേരിട്ട് ശാസ്ത്രമെത്തിക്കാൻ ആഗ്രഹിക്കുന്ന ഈ ഗുരുനാഥന്റെ പാഠപുസ്തകത്തിലെ അറിവ് ക്ലാസ് മുറികളിൽ വിദ്യാർത്ഥികളിലേക്ക് നേരിട്ട് എത്തുമ്പോൾ അത് ഏതൊരു വിദ്യാർത്ഥിക്കും പ്രചോദനമാണ്.
ഒരു ചിത്രകാരൻ, എഴുത്തുകാരൻ, ശാസ്ത്ര അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിമിൽ ശാസ്ത്രത്തിന്റെ സങ്കീർണ്ണതകളെ ലളിതമായ പരീക്ഷണങ്ങളിലൂടെയും ഹൃദ്യമായ ചിത്രീകരണങ്ങളിലൂടെയും കുട്ടികൾക്കും അധ്യാപകർക്കും എളുപ്പത്തിൽ പകർന്നു നൽകുന്നു. പാഠപുസ്തകങ്ങളിലും ടീച്ചേഴ്സ് ഹാൻഡ്ബുക്കിലുമെല്ലാം അദ്ദേഹത്തിന്റെ രചനകൾക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഇത് ഓരോ ആശയവും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ ശാസ്ത്ര പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഫിസിക്സ് ക്ലാസുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള സിമിൽ സംസ്ഥാന സബ്ജക്ട് റിസോഴ്സ് ഗ്രൂപ്പിലെ സജീവ സാന്നിധ്യം കൂടിയാണ്. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ശാസ്ത്രമേളകളുടെ വിജയകരമായ സംഘാടനത്തിലും, ഇൻസ്പയർ അവാർഡ് ടീമിന്റെ അമരക്കാരനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ അധ്യാപക റിസോഴ്സ് ഗ്രൂപ്പിന്റെ വെബ്സൈറ്റ്, ചോദ്യപേപ്പർ നിർമ്മാണം എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സമർപ്പണവും കാര്യക്ഷമതയും വ്യക്തമാണ്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഡിജിറ്റൽ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്ര വിജ്ഞാനം പങ്കുവെക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ മനസ്സിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിൽ അദ്ദേഹം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഫിസിക്സ്, കെമിസ്ട്രി, ഐ.ടി തുടങ്ങിയ വിഷയങ്ങളിലെ നിരവധി ലേഖനങ്ങൾ വിവിധ മാധ്യമങ്ങളിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര പ്രചാരണ രംഗത്തും, അധ്യാപന രംഗത്തും അദ്ദേഹം നൽകുന്ന സംഭാവനകൾ വരും തലമുറയിലെ വിദ്യാർത്ഥികൾക്ക് ഒരു വലിയ പ്രചോദനമാണെന്നതിൽ സംശയമില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}