വേങ്ങര: ഗ്രാമീണ മേഖലയിലെ മാലിന്യ സംസ്‌കരണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ജലശക്തി മന്ത്രാലയം സ്വച്ച് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന സര്‍വേയുടെ ഭാഗമായി നടത്തുന്ന ജനഹിതം നേരിട്ടറിയാനുള്ള സിറ്റീസൺ ഫീഡ്ബാക്ക് മൊബൈൽ അപ്ലിക്കേഷൻ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു. സ്ഥിരസമിതി ആധ്യക്ഷരായ സഫിയ മലേക്കാരൻ, സഫീർബാബു, സുഹിജാബി, സെക്രട്ടറി അനീഷ്.കെ ജനപ്രതിനിധികൾ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
രാജ്യത്ത തെരഞ്ഞെടുത്ത 21,000 വില്ലേജുകളിലാണ് സര്‍വേ. മലപ്പുറം ജില്ലയിൽ കുറഞ്ഞത് 60 വില്ലേജുകളില്‍ പരിശോധന നടക്കും.
ഓരോ വില്ലേജിലെയും വീടുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പൊതു ശൗചാലയങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ശുചിത്വ നിലവാരവും സർവ്വേ സംഘം നേരിട്ട് പരിശോധിക്കും.