വേങ്ങര: വായന മാസാചരണത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ ഈസ്റ്റിലെ വിദ്യാർഥികൾ 'അത്ഭുതങ്ങളുടെ അലമാരകൾ തേടി' എന്ന പേരിൽ ഊരകം കീഴ്മുറി വി സി ബാലകൃഷ്ണപ്പണിക്കർ സ്മാരക ഗ്രന്ഥശാലയിലേക്ക് ലൈബ്രറി ടൂർ സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി ടി പി ശങ്കരൻ കവിയുടെ ജീവചരിത്രം പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ അലക് സ് തോമസ് അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി കെ പി സോമ നാഥൻ കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു. കെ കെ രാമകൃഷ്ണൻ, എ കെ നാദിർഷ, കെ എം സുജിത്ര എന്നിവർ സംസാരിച്ചു.