ഹെൽത്ത്‌ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

വേങ്ങര: അൽ സലാമ ഹോസ്പിറ്റലിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് വേങ്ങരയിലെ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സഹകരണ സേവന സംഘങ്ങളിലെ മെമ്പർ മാർക്കും വേങ്ങര സായം പ്രഭയിലെ മുതിർന്ന പൗരൻമാർക്കും ചികിത്സാ ചെലവിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള ഹെൽത്ത് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. വേങ്ങര വഫ ഹാളിൽ വെച്ച് നടന്ന Honour- 25 എന്ന പരിപാടിയിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ
അബ്ദുറഹിമാൻ അധ്യക്ഷം വഹിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പറങ്ങോടത്ത്, വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുരേഷ്, വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വാർഡ് മെമ്പർ റഫീഖ്, പൗര പ്രമുഖൻ സബാഹ് കുണ്ടു പുഴക്കൽ, കോൺസ് നേതാവ് എം എ അസീസ് (സോഷ്യൽ ട്രാവൽസ് ), വ്യാപാരി വ്യവസായി പ്രസിഡന്റ് അസീസ് ഹാജി, സൈനുദ്ദീൻ ഹാജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനവ്വിർ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ മീരാൻ വേങ്ങര സ്വാഗതവും, P R O അജ്നാസ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}