കുന്നുംപുറം: ദളിത് കോൺഗ്രസ് എആർ നഗർ മണ്ഡലം വൈസ് പ്രസിഡൻ്റും കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും എആർ നഗറിലെ സജീവ കോൺഗ്രസ് നേതാവുമായിരുന്ന അയ്യപ്പൻ മാസ്റ്റർ പാലാന്തറയുടെ അനുശോചനയോഗം കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു.
സർവ്വോദയ സംഘം സംസ്ഥാന ട്രെഷെറർ പി കെ നാരായണൻ മാസ്റ്റർ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലായുദ്ധൻ അധ്യക്ഷത വഹിച്ചു.
എ ആർ നഗർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, വേങ്ങര മണ്ഡലം പ്രസിഡൻ്റ് രാധാകൃഷ്ണൻ മാസ്റ്റർ, കരീം കാബ്രൻ, ഹുസൈൻ ഹാജി, സൈദുഹാജി, സക്കീർ ഹാജി, ഫിർദൗസ് പി കെ, രാജൻ വാക്കയിൽ, നിയാസ് പി സി, വേലായുധൻ എന്നിവർ സംസാരിച്ചു.
അയ്യപ്പൻ പാലാന്തറയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ദളിത് കോൺഗ്രസിനും കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് എന്നീ സംഘടനകൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത് , കൊടിഞ്ഞിയിൽ അധ്യപകനായും പൊതു പ്രവർത്തന രംഗത്ത് വളരെ സജീവ ഇടപെടൽ നടത്തിയിരുന്ന വ്യക്തി കൂടിയാണ് അയ്യപ്പൻ മാസ്റ്റർ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുന്നതിനിടക്കാണ് പ്പെട്ടെന്ന് മരണം സംഭവിക്കുന്നത് എന്നത് വലിയ ദുഖ: കരമാണന്നും അദ്ദേഹത്തിൻ്റെ വിയോഗം വികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും യോഗം ഓർമ്മിപ്പിച്ചു.
ശ്രീധരൻ കൊളപ്പുറം, രാജൻ, ബാബു, വേലാ യുദ്ധൻ ലക്ഷം വീട്, സുധാകരൻ എന്നിവർ സംബന്ധിച്ചു.