വേങ്ങര: വേങ്ങര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉജ്വലവിജയം നേടിയ എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് പുളിക്കൽ ഹരിദാസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വി. ടി. സുബൈർ ഹാജി, മുഖ്യപ്രഭാഷണം നടത്തി. മണി നീലഞ്ചേരി, പി കെ അലവിക്കുട്ടി, നായാട്ടിൽ സലാം, പി എം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചിളി സിദ്ദീഖ്, പാലശ്ശേരി മുഹമ്മദ്, പാലശ്ശേരി ഉസ്മാൻ, കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മനാട്ട് റാഫി, നായാട്ടിൽ ബീരാൻകുട്ടി, കെ വിജയൻ, തുടങ്ങിയവർ നേതൃത്വം നൽകി. കെ അർജുൻ നന്ദി പറഞ്ഞു.