പ്രൊഫസർ പി ശ്രീധരൻ അനുസ്മരണവും, എസ്എസ്എൽസി അനുമോദനവും

എടരിക്കോട്: പ്രൊഫ ശ്രീധരൻ മാസ്റ്റർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷം പത്താം ക്ലാസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പ്രൊഫസർ പി ശ്രീധരൻ മാസ്റ്റർ അനുസ്മരണവും നടത്തി. അധ്യാപകനും എഴുത്തുകാരനുമായ ഡോക്ടർ എം ഡി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. സത്യ ജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച സിനിമ ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ ഡോക്ടർ എം ഡി മനോജിനെ ചടങ്ങിൽ വെച്ച് സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ആദരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കെ മൊയ്തീൻ കോയ, എം പി ഹരിദാസൻ മാസ്റ്റർ, ജി സുരേഷ് കുമാർ, സി എം ശോഭന ടീച്ചർ, സി വി സത്യൻ, കെ ശിവശങ്കരൻ, എം പി സുരേഷ്, മർസൂക് കല്ലിങ്ങൽ, എം കെ സുരേഷ് ബാബു, സി ദിവാകരൻ, എം വിനോദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}