തിരൂരങ്ങാടിയിൽ വാട്ടർ അതോറിറ്റി ഓഫീസ് സിപിഎം ഉപരോധിച്ചു

തിരൂരങ്ങാടി: നഗരസഭയിൽ കുടിവെള്ളപദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിനെതിരേ സിപിഎം ലോക്കൽ കമ്മിറ്റി വാട്ടർ അതോറിറ്റി ഓഫീസിലെത്തി ജീവനക്കാരെ ഉപരോധിച്ചു. തൃക്കുളം അമ്പലപ്പടിയിലുള്ള ഓഫീസാണ് ഉപരോധിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുക, സുരക്ഷാബോർഡുകൾ സ്ഥാപിക്കുക, അടിയന്തരമായി പണി പൂർത്തിയാക്കി റോഡ് സാധാരണ നിലയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ലോക്കൽസെക്രട്ടറി എം.പി. ഇസ്മായിൽ, ഇ.പി. മനോജ്, കെടി. ദാസൻ, എ.ടി. ജാബിർ, എം. റഫീഖ്, എംപി. കൃഷ്ണൻകുട്ടി, കെ. ഉണ്ണി, കെ.ടി. കുഞ്ഞാലൻകുട്ടി, സി.എം. അലി തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}