നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ ജന്മദിന പുസ്തക കൈമാറ്റം ആരംഭിച്ചു

ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ പിറവിയുടെ ഓർമ്മ പരന്ന വായനക്ക് എന്ന ശീർഷകത്തിൽ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഓർമ്മ പുസ്തക കൈമാറ്റ പദ്ധതി ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് രാഗിണി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സംഗീത ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.
    
വിദ്യാലയത്തിലെ ഓരോ കുട്ടിയും തങ്ങളുടെ ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വർഷങ്ങളായി തുടരുന്ന ഈ പ്രവർത്തനത്തിലൂടെ നൂറുക്കണക്കിന് പുസ്തകങ്ങൾ ശേഖരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
     
ഈ പദ്ധതി എല്ലാ കുട്ടികൾക്കും മാതൃകയാണെന്നും ജന്മദിനത്തിൻ്റെ ഭാഗമായി മിഠായികളും മറ്റു പലഹാരങ്ങളും നൽകുന്നതിന് പകരം പുസ്തകം കൈമാറുന്നതിലൂലെ വിദ്യാർത്ഥികൾക്ക് പരന്ന വായനക്കുള്ള അവസരമാണ് തുറക്കപ്പെടുന്നതെന്നും കൈമാറുന്ന വിദ്യാർത്ഥികളെ എന്നും ഓർമ്മയിലുണ്ടാവാൻ ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കുമെന്നും പുസ്തകം സ്വീകരിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ്സ് രാഗിണി ടീച്ചർ അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}