മലപ്പുറം: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആര് പിന്തുണ പ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്. യു.ഡി.എഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. വെൽഫെയർ പാർട്ടി സ്വന്തം നിലക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. കുറേക്കാലം സി.പി.എമ്മിനെ വെൽഫയർപാർട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെൽഫെയർ പാർട്ടി പിന്തുണ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഇക്കാര്യത്തിില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.