വേങ്ങര: ഊരകം കല്ലേങ്ങൽപടി അങ്കണവാടിക്ക് കീഴിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ ഈ വർഷം അംഗൻവാടിയിൽ നിന്ന് പഠനം പൂർത്തീകരിച്ച് സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയയപ്പും നൽകി. വേങ്ങര സബ് ഇൻസ്പെക്ടർ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എ എൽ എം സി സെക്രട്ടറി അസൈൻ വേരേങ്ങൽ അധ്യക്ഷത വഹിച്ചു. ടി പി ശങ്കരൻ മാസ്റ്റർ, ജലീൽ കല്ലേങ്ങൽപ്പടി, എം പി മുഹമ്മദ്, ഹാരിസ് വേരേങ്ങൽ, പി കെ മൊയ്തീൻ, ഹനീഫ എൻ ടി, സി മാലതി എന്നിവർ പ്രസംഗിച്ചു.
ഊരകം കല്ലേങ്ങൽപടി അങ്കണവാടിയിൽ വിജയികളെ അനുമോദിച്ചു
admin