വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാംഘട്ട ചികിത്സാ ധന സഹായ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കിഡ്നി രോഗം ബാധിച്ച് ഡയാലിസ് തുടർന്നുകൊണ്ടിരിക്കുന്ന രോഗിക്ക് കൈമാറിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാവ എ ആർ നഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, മണ്ണിൽ ബിന്ദു, ലൈല ബാലൻ, എ സുബൈദ, കെ ചന്തു തുടങ്ങിയവർ സംസാരിച്ചു.