ബിജെപി ഊരകം പഞ്ചായത്തുകമ്മിറ്റി അയ്യൻകാളി അനുസ്മരണം നടത്തി

ഊരകം: മഹാത്മാ അയ്യൻകാളിയുടെ 84-ാമത് സ്മൃതിദിനമാചരിച്ചു. ബിജെപി ഊരകം പഞ്ചായത്തുകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ അയ്യൻകാളിഅനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പിന്നിട്ട നാളുകളിലെ നെറി ക്കേടുകൾക്കെതിരെ പടവാൾ ഏന്തിയ പടനായകനും സാമൂഹ്യ പരിഷ്കർത്താവും ഭാരതത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടത്തിയ വിപ്ലവകാരിയും പ്രമുഖ നവോത്ഥാന നായകനുമായിരുന്നു അയ്യൻകാളിയെന്നു അനുസ്മരണ പ്രഭാഷണം നടത്തവേ ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി പറഞ്ഞു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കീരൻകുന്ന് കോളനിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് എം.ടി. ലക്ഷ്മണൻ അ ദ്ധ്യക്ഷത വഹിച്ചു. പറപ്പൂർ മണ്ഡലം സെക്രട്ടറി എം ടി. മഞ്ജുള, പറക്കാടൻ സുബ്രഹ്മണ്യൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}