പാക്കടപ്പുറായ: വെൽഫെയർ പാർട്ടി വേങ്ങര പാക്കടപ്പുറായ യൂണിറ്റ് നിർമിച്ചുനൽകുന്ന രണ്ടാമത്തെ 'വെൽഫെയർ ഹോമി' ന്റെ താക്കോൽ മലപ്പുറം ജില്ലാപ്രസിഡന്റ് കെ.വി. സഫീർഷ ഉടമയ്ക്ക് കൈമാറി. പത്തുലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാനസൗകര്യങ്ങളെല്ലാമുള്ള വീടു നിർമിച്ചത്. യൂണിറ്റ് പ്രസിഡന്റ് സി. അബ്ദുൽമജീദ് അധ്യക്ഷനായി.
വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ജില്ലാസെക്രട്ടറി കെ.എം.എ. ഹമീദ്, പി.പി. കുഞ്ഞാലി, ബഷീർ പുല്ലമ്പലവൻ, അഷ്‌റഫ് പാലേരി, കുട്ടിമോൻ, കെ.വി. ഹമീദ്, പി.പി. അഹമ്മദ് ഫസൽ, പി. അബ്ദുറഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.