ചേറൂർ: കഴുകൻചിനയിൽ രണ്ടു ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
സമാപന സമ്മേളനം സെക്ടർ സെക്രട്ടറി മിദ്‌ലാജ് കിളിനകോടിന്റെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര സോൺ പ്രസിഡന്റ് ടി ടി അഹ്മദ് കുട്ടി സഖാഫി ചേറൂർ ഉദ്ഘാടനം ചെയ്തു. വേങ്ങര ഡിവിഷൻ പ്രസിഡന്റ് ഉവൈസ് അദനി അനുമോദന പ്രഭാഷണം നടത്തി.
അബ്ദുള്ള സഖാഫി, മുജീബ് റഹ്മാൻ, അലി അക്ബർ, അഫ്സൽ, ഇസ്മായിൽ മിസ്ബാഹി,അബ്ദുൽ ഹഖ് പി എന്നിവർ സംസാരിച്ചു. ഹുസ്സൈൻ കോവിലപ്പാറ സ്വാഗതവും ജാസിർ കഴുകൻചിന നന്ദിയും പറഞ്ഞു.
സെക്ടർ പ്രസിഡന്റ് ഹാരിസ് സഖാഫി ഫലപ്രഖ്യാപനം നടത്തി. സെക്ടർ പരിധിയിലെ പത്തു യൂണിറ്റുകളിൽ നിന്ന് 500 മത്സരാർത്ഥികൾ 120 ഇനങ്ങളിൽ മാറ്റുരച്ച സാഹിത്യോത്സവിൽ കാപ്പിൽ യൂണിറ്റ് ഒന്നാം സ്ഥാനവും കിളിനക്കോട് , കഴുകൻചിന യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
കാപ്പിൽ യൂണിറ്റിലെ അൻഷിദ് പി കലാപ്രതിഭയും വി കെ മാട് യൂണിറ്റിലെ ബാസിത്ത് സർഗ്ഗപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു.