പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അലവി വേങ്ങര സ്മാരക അവാർഡ് വിതരണം നടത്തി. എൽ എസ് എസ് പരീക്ഷയിലെ വിജയികളൾ , ലഹരി വിരുദ്ധ ദിന ചിത്രരചനാ മത്സര വിജയി എന്നിവരെ അനുമോദിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സോമനാഥൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എകെ സക്കീർ അധ്യക്ഷത വഹിച്ചു.
ഇകെ സുബൈർ മാസ്റ്റർ, വടക്കൻ നൗഷാദ്, വി എസ് ബഷീർ മാസ്റ്റർ, ഷാബി നൗഷാദ്, സി ആബിദ്, എംടി അലി അസ്ക്കർ എന്നിവർ പ്രസംഗിച്ചു. എം ഷെമീം ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
എകെ അബ്ദുൽ സലാം, മണമ്മൽ ഫവാസ്, ടിപി ഷഫീഖ്, എകെ ഖലിൽ, പി യൂസുഫ്, ടിവി റിയാസ്, കെപി ബാബു രാജ് എന്നിവർ നേതൃത്വം നൽകി.