വേങ്ങര: എൽ. എസ്. എസ്, യു. എസ്, എസ്, എസ്. എസ്. എൽ. സി, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജമാഅത്തെ ഇസ്‌ലാമി എടക്കാപറമ്പ് ഘടകം സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റി അംഗം ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ. കെ ഈസ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എ. മൂസ മാസ്റ്റർ, ഇ. കെ അബ്ദുൽ ഖാദർ, ജി. ഐ. ഒ ഏരിയ കമ്മിറ്റി അംഗം നാലകത്ത് ഷജറീന, ശംസുദ്ധീൻ മണ്ടോട്ടിൽ എന്നിവർ സംസാരിച്ചു. ഖുർആൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എ. കെ സൈറാബാനു ഒന്നാം സ്ഥാനവും, യു. കെ ആയിഷ രണ്ടാം സ്ഥാനവും, എം. ഷംസു മൂന്നാം സ്ഥാനവും കരസ്ഥസമാക്കി.
ജമാഅത്തെ ഇസ്‌ലാമി എടക്കാപറമ്പ് ഘടകം ഉന്നത വിജയികളെ അനുമോദിച്ചു
admin