വേങ്ങര: അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈ വെച്ച് പിടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് സി പി യഹ്‌കൂബ് ഉദ്ഘാടനം ചെയ്തു. എം പി അസ്സൈനാർ കുഞ്ഞി മുഹമ്മദ് ഇരിങ്ങല്ലൂർ, ഇ കെ റഷീദ്, എ വി അബൂബക്കർ സിദ്ധീഖ്, എ കെ ഫാരിസ്, ഇ എസ് ഇസ്ഹാക്,, എം ഹംസ, എം ജുനൈദ്, പി അഭിലാഷ് എന്നിവർ സംബന്ധിച്ചു.
'നാളേക്കൊരു തണൽ' അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈ വെച്ച്പിടിപ്പിച്ചു
admin