വേങ്ങര: കണ്ണമംഗലത്ത് എടക്കാപറമ്പ് എ. എം. എച്. എം യു. പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ചു മാധ്യമം വെളിച്ചം പ്രവേശനോത്സവ പതിപ്പ് വിതരണം ചെയ്തു. പ്രകാശനം ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി എസ്. എസ്. ജി ചെയർമാൻ വി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് എ. കെ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവപ്പതിപ്പ് ഹെഡ്‌മിസ്ട്രസ് എൻ. സ്വപ്ന ഏറ്റു വാങ്ങി. എം. ടി. എ വൈസ് പ്രസിഡന്റ് ഷബ്‌ന അക്റം, ഇ എം റഷീദ് പി. എം ലത്തീഫ്, എം ബാബു, കെ. പ്രസാദ്, ഷംസു അരീക്കൻ, ശംസുദ്ധീൻ മണ്ടോട്ടിൽ, എ. കെ ശുകൂർ എന്നിവർ സംസാരിച്ചു.
മാധ്യമം വെളിച്ചം പ്രവേശനോത്സവ പതിപ്പ് വിതരണം ചെയ്തു
admin
Tags
Kunnumpuram