വേങ്ങര: വേങ്ങര ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെന്റ് (കെ. എസ്. ടി. എം ) യാത്രയയപ്പ് നൽകി. എ. ആർ നഗറിൽ കക്കാടമ്പുറത്ത് നടന്ന കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ. എം. എ ഹമീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ല സെക്രട്ടറി ഇ. കെ സ്വദീഖ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സംസ്ഥാന സമിതി അംഗം ഹബീബ് മാലിക്, സ്റ്റേറ്റ് എൻ. പി. എസ് എംപ്ലോയീസ് കലക്റ്റീവ് കേരള സംസ്ഥാന മീഡിയ സെൽ അംഗം കെ. ടി അഫ്സൽ, ഹസ്സൻ കോയ ദേവതിയാൽ, സൈദു പുലാശ്ശേരി, പി. എം കുട്ടി, കെ. സക്കീന, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി പി. ഇ നൗഷാദ് സ്വാഗതവും ലുക്മാനുൽ ഹക്കീം നന്ദിയും പറഞ്ഞു.
കെ. എസ്. ടി. എം വേങ്ങര ഉപജില്ലാ യാത്രയയപ്പ് സമ്മേളനം നടത്തി
admin