പറപ്പൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എഫ് സി ക്ലബ് പുഴച്ചാൽ അംഗങ്ങൾ ചേർന്ന് ക്ലബ് പ്രദേശത്ത് തൈകൾ നട്ടുപിടിപ്പിച്ചു. തൈ നാട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം അഫ്താബ് അഞ്ചുകണ്ടൻ, കോയ സാഹിബ് എന്നിവർ ചേർന്ന് നിർവഹിച്ചു.വേങ്ങര ലൈവ്. കാപ്പിൽ ഗഫൂർ (അൽ നൂർ ഓഡിറ്റോറിയം എം ഡി), സിനാൻ അഞ്ചുകണ്ടൻ, സമീർ രണ്ടത്താണി എന്നിവർ പങ്കെടുത്തു.
തൈനട്ടുപിടിപ്പിക്കൽ മാത്രമല്ല, ഇവയെ വളർത്തിപ്പോറ്റുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രതിജ്ഞയും ക്ലബ് അംഗങ്ങൾ എടുത്തു.