വലിയോറ: മനാട്ടിപ്പറമ്പ് ഇർശാദുസ്വിബ് യാൻ ഹയർസെക്കണ്ടറി മദ്റസയിൽ വിദ്യാർത്ഥികളുടെ പഠന മികവിനായി മഹല്ല് നിവാസികളുടെ സഹകരണത്താൽ നാലുലക്ഷത്തോളം രൂപ ചിലവിൽ ആധുനിക രീതിയിൽ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് റൂമുകളാക്കി മാറ്റിയതിന്റെ ഉദ്ഘാടനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുള്ള മുസ്ലിയാർ നിർവഹിച്ചു.
മഹല്ല് പ്രസിഡന്റ് കെ കെ മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി ടിവി മുഹമ്മദ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു.
ഉസ്താദ് മുസ്തഫ ഫൈസി മുടിക്കോട്, അഷ്റഫ് മൗലവി, അബ്ദുറഹ്മാൻ ദാരിമി, ഷാഫി ഫൈസി, ഇസ്ഹാഖലി ഫൈസി, കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.