വേങ്ങര: ജൂൺ 19 വായനാ ദിനത്തോട് അനുബന്ധിച്ച് പി എം സ് എ എം യു പി സ്കൂളിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരി ജിഷ ടീച്ചർ ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി ക്ലബ്ബിന്റെ കീഴിൽ അമ്മ വായനക്കും തുടക്കം കുറിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ ഇംഗ്ലീഷ് ദിനപത്രവും അധ്യാപക സംഘടനയായ KPSTA യുടെ സ്കൂൾ ലൈബ്രറിയിലേക്കുള്ള ദിനപത്രവും പ്രകാശനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ എ പി ഷീജിത്ത്, പി ടി എ പ്രസിഡന്റ് അബ്ദുൽ റസാക്ക് ,സീനിയർ അസിസ്റ്റന്റ് അസ്സൈൻ കെ ടി,സ്കൂൾ കോർഡിനേറ്റർ കെ പ്രദീപൻ, ലൈബ്രറി കൺവീനർ ബിന്ദുമോൾ തോമസ് എന്നിവർ സംസാരിച്ചു.വിദ്യാ രംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ലിജി മോൾ പി ജോസ്സൻ ഫിലിപ്പ് നന്ദി പറഞ്ഞു.
പി എം സ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു
admin