വേങ്ങര: വായനവാരാഘോഷത്തിൻ്റെ ഭാഗമായി പുതുമയാർന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്.
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം മാനേജർ കെ.പി ഹുസൈൻ ഹാജി നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക എസ് ഗീത അധ്യക്ഷം വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഡി.എച്ച്. എം പി.എസ് സുജിത്ത് കുമാർ, ലൈബ്രറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ബി.ലിജിൻ, കെ.സുകുമാരൻ, എൽ. എസ് സൂരജ്, കെ.പ്രസൂൺ, ബിന്ദു കമ്മൂത്ത്, ശ്രീജ എന്നിവർ പങ്കെടുത്തു.
ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ എത്തിച്ച പുസ്തകങ്ങൾ ചേർത്ത് വച്ച് സ്കൂൾ ലൈബ്രറിക്ക് മുന്നിൽ ഒരുക്കിയ പുസ്തക പ്രദർശനം അക്ഷരപ്പച്ച ഗ്രീൻ കോർണർ എന്ന പേരിൽ തുടക്കമായി. കൂടാതെ, പുസ്തകതാലപ്പൊലി, പുസ്തക ചർച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, കൈയ്യെഴുത്ത് മാസിക നിർമ്മാണം, സാഹിത്യകാരൻമാരെ പരിചയപ്പെടൽ, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു.