എ ആർ നഗർ: മഴക്കാല രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും വിദ്യാർത്ഥികൾ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഹയർ സെക്കൻഡറി സ്കൂൾ ചെണ്ടപ്പുറായയിൽ വെച്ച് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ JPHN സുധാകുമാരി എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കൂടാതെ ആശാവർക്കർമാരും പങ്കെടുത്തു.