ഊരകം: ദേശീയ വായന ദിനത്തോടനുബന്ധിച്ച് ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വായനാമൃതം എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായന വാരാചരണ പരിപാടികൾക്ക് തുടക്കമായി.
വാരാചരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം വേങ്ങര ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ അധ്യാപകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ വി.എൻ. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രാഗിണി ടീച്ചർ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി വി.അബ്ദുറഷീദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വായനദിന ക്വിസ് മത്സരത്തിൽ വിജയികളായ ആരവ് ശ്രീധർ , സന ഫാത്തിമ പി.കെ.എം എന്നിവരെ ആദരിച്ചു.
വായനാ വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ ക്വിസ് മത്സരം, അമ്മയും കുട്ടിയും വായനയെ അറിയൽ, ക്ലാസ്സ് ലൈബ്രറി ശാക്തീകരണം,
അക്ഷരമരം, കൈയ്യെഴുത്തു മത്സരം പുസ്തക പരിചയം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പരിപാടികൾക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ സംഗീത ടീച്ചർ, നഷീദ ടീച്ചർ, സക്കരിയ്യ മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ എന്നിവർ നേതൃത്വം നൽകി.